28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery ഓപ്പറേഷന്‍ തണ്ടര്‍ ; എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ തണ്ടര്‍ ; എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വോഡിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍.ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയുള്ള ആഘോഷത്തിനായി കരുതിയ എം.ഡി.എം.എയുമായിമുള്ളൂര്‍ക്കര കണ്ണംപാറ എസ്. എന്‍.നഗര്‍ പറക്കുന്നത്ത് വീട്ടില്‍ സുനില്‍ (31) കണ്ണംപാറ കുറക്കാട്ടില്‍ വീട്ടില്‍ ജിഷ്ണു (26) എന്നിവരെ സുനിലിന്റെ വീടിനുള്ളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു ഇരുവരെയും സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുദര്‍ശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്.   . സുനിലിന്റെ വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നുമായി 2.621 ഗ്രാം എം.ഡി.എം.എയും തൂക്കം നോക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക്‌സ് ത്രാസും കണ്ടെടുത്തു. കൂടാതെ എം.ഡി. എം. എ. നല്‍കുന്നതിനായി ഉപയോഗിക്കുന്ന 500 സിപ്പലോക് കവറും കണ്ടെടുത്തു.
ഗൂഗിള്‍ പേ വഴി വലിയ ഇടപാടുകള്‍ നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കും. ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനിടെ ആവശ്യക്കാരുടെ നിരവധി ഫോണ്‍ കോളുകളാണ് പ്രതികളെ തേടി എത്തിയത്. എത്ര തുക നല്‍കാനും തയ്യാറായി വിളിച്ചവരെ എക്‌സൈസ് നിരീക്ഷിച്ച് വരികയാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. എം സജീവ് , ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ടി.ജെ. രന്‍ജിത്ത് , കെ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ജെ റിജോ, ജോ ജെറിന്‍.വി.തൗഫിക് ,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ അമിത എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

 

ADVERTISEMENT
error: Content is protected !!