ചിറനെല്ലൂര്‍ സംസം ഇവന്റ്‌റും യുവജന കൂട്ടായ്മയും ചേര്‍ന്ന് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.500 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ ഒരുക്കിയ വലിയ സ്‌ക്രീനില്‍ മത്സരം വീക്ഷിക്കാന്‍ നിരവധി പേരാണ് എത്തിയത്.കളി ആസ്വാദിക്കാന്‍ എത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി പ്രവചന മത്സരവും സംഘടിപ്പിച്ചു. ഇന്നാര ഗോള്‍ഡ് കേച്ചേരി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം മുഹമ്മദ് സബാഹിന് ലഭിച്ചു.ചിറനെല്ലൂര്‍ സെന്ററില്‍ ഒരുക്കിയ പ്രദര്‍ശനത്തിന് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി കെ ഹക്കീം നേതൃത്വം നല്‍കി.



