വെള്ളറക്കാട് പ്രവര്‍ത്തിക്കുന്ന കടങ്ങോട് – ചിറമനേങ്ങാട് ഗ്രൂപ്പുവില്ലേജ് ഓഫീസില്‍ സേവനങ്ങള്‍ നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഇടം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.സേവനങ്ങള്‍ നല്‍കുന്നത് വൈകുന്നതായുള്ള ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടം സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ വില്ലേജിലെത്തി ഓഫീസറുമായി സംസാരിച്ചത്.വിവിധ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണു ള്ളതെന്നും ഗുണഭോക്താക്കള്‍ ദിവസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യമാണെന്നും പരാതിയുണ്ട്.കാണാനെത്തുന്ന സാധാരണക്കാര്‍ക്ക് മുന്നില്‍ ഓഫീസര്‍ മുറിയുടെ വാതില്‍ അടച്ചിടുന്നതായും ആരോപണമുണ്ട്.ഈ സാഹചര്യത്തിലാണ് ഇടം സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിലെത്തി ഓഫീസറുമായി സംസാരിച്ചത്.എന്നാല്‍ ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.മൂന്ന് വില്ലേജുകളുടെ പ്രവര്‍ത്തനം ഒറ്റ ഓഫീസില്‍ നടക്കുന്നതിനാല്‍ ജോലിഭാരം കൂടുതലാണെന്നും അതേസമയം സേവനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്താറില്ലെന്നും ഓഫീസര്‍ അറിയിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്താണ് മുറിയുടെ വാതില്‍ അടച്ചിട്ടതെന്നും വില്ലേജ് ഓഫീസിലെത്തി സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഏജന്റുമാരെ തടഞ്ഞതാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പുറകിലൊന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ച ഇടം സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വില്ലേജിന്റെ റീ സര്‍വ്വേ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇടം പ്രസിഡന്റ് കെ.ആര്‍.രാധിക, സെക്രട്ടറി അക്ബര്‍ അലി, എന്‍. എസ്.സത്യന്‍, കെ.വിജയന്‍ മാസ്റ്റര്‍,കെ.എ.ഫരീദലി, ഷൗക്കത്ത് കടങ്ങോട്, നാസിമ സക്കീര്‍,അനീഷ് വിജയന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.
Home Bureaus Erumapetty കടങ്ങോട് – ചിറമനേങ്ങാട് ഗ്രൂപ്പുവില്ലേജ് ഓഫീസ് സേവനങ്ങളുടെ കാലതാമസം ; പരാതിയുമായി ഇടം സാംസ്‌കാരിക വേദി



