25.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty തെരുവുനായ ശല്യം ; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തെരുവുനായ ശല്യം ; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

82

എരുമപ്പെട്ടി കാഞ്ഞിരക്കോട് മിനി നഗറില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായ കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്വിന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും കളിക്കാനായി പുറത്തിറങ്ങിയ ക്രിസ്വിനു നേരെ റോഡിലുണ്ടായിരുന്ന തെരുവുനായ്ക്കള്‍ കൂട്ടമായി കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന കുട്ടി തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കാരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും ഭീതിയിലാണ്. നായ ശല്യത്തിന് അടിയന്തര പരിഹാരം കാണാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!