ചാലിശ്ശേരി പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ ബീന ആര്‍ ചന്ദ്രന് സ്വീകരണം നല്‍കും. ചൊവ്വാഴ്ച വൈകിട്ട് 5. 30ന് ക്ലബ് അങ്കണത്തിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിനു വേണ്ടി പിഎഫ്എ നടത്തിയ പൂ കൃഷിയുടെ വിളവെടുപ്പും, ഓണകിറ്റിന്റേയും ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനവും ബീന ആര്‍ ചന്ദ്രന്‍ നിര്‍വഹിക്കും. ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അധ്യക്ഷത വഹിക്കും. ബീന ആര്‍ ചന്ദ്രനെ അവാര്‍ഡിന് അര്‍ഹയാക്കിയ തടവ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പി പി സുബ്രഹ്മണ്യന്‍, സഹനടിയായ അനിത ടീച്ചര്‍ എന്നിവര്‍ മുഖ്യ അതിഥികളാകും. യോഗത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും
Home Bureaus Perumpilavu സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ ബീന ആര്‍ ചന്ദ്രന് സ്വീകരണം നല്‍കും.