കടവല്ലൂര്‍ കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറയും നിറപുത്തരിയും നടന്നു. ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയ്ക്കുശേഷം ആല്‍ത്തറയില്‍ എത്തിച്ച കതിര്‍കറ്റകള്‍ തലയിലേറ്റി ക്ഷേത്രപ്രദക്ഷിണം നടത്തി നമസ്‌കാരം മണ്ഡപത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി അനില്‍ മേല്‍പ്പറമ്പത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൂജിച്ച് ദേവീ ദേവന്മാര്‍ക്കും ഉപദേവന്മാര്‍ക്കും സമര്‍പ്പിച്ചു. സുദര്‍ശന്‍ നമ്പൂതിരി, സനോജ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ഭക്തര്‍ക്ക് പുത്തരിപ്പായസ വിതരണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികളും മാതൃസമിതിയും നേതൃത്വവും നല്‍കി.
Home Bureaus Perumpilavu കടവല്ലൂര്‍ കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറയും നിറപുത്തരിയും നടന്നു.