30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പുത്തനത്താണിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് സ്വദേശി മരിച്ചു.

പുത്തനത്താണിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് സ്വദേശി മരിച്ചു.

82

പുത്തനത്താണിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് സ്വദേശി മരിച്ചു. മന്ദലാംകുന്ന് ജുമാഅത്ത് പള്ളിക്ക് തെക്കുവശം സര്‍വീസ് റോഡിന് കിഴക്കുഭാഗം അല്‍ ഹിക്മ മദ്രസക്ക് സമീപം താമസിക്കുന്ന പരേതനായ കൂളിയാട്ട് മൊയ്തുണ്ണി മകന്‍ 42 വയസ്സുള്ള ശിഹാബാണ് മരിച്ചത്. ഭാര്യയുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മിക്‌സര്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാത്തിമയാണ് മാതാവ്. ഹയറുന്നിസയാണ് ഭാര്യ. മുസ്ലിഹ്, മിഹ്‌സിന് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!