ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും, കോണ്‍ഗ്രസ് ദേശീയ നേതാക്കളേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി… പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ഹസ്സന്‍, സലീല്‍ അറക്കല്‍, ഐ പി അബ്ദുല്‍ റസാക്ക്, കെ വി കുഞ്ഞു മൊയ്തു, അയ്യൂബ് അറക്കല്‍, ഷാഫി കുന്നത്തു വളപ്പില്‍, ഷഫീഖ് ഹുസൈന്‍, കാദര്‍ ഇരണ്ടക്കാട്ടയില്‍, അസീസ, റഷീദ്, ഫൈസല്‍ തെക്കേലവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.അഷ്‌കര്‍ അറക്കല്‍, അഡ്വക്കറ്റ് മുഹമ്മദ് റഹീസ്, ഷെജീര്‍ പതിയാന വിളപ്പില്‍, വാപ്പു വലിയ കത്ത്, ബാബുമോന്‍ കോട്ടത്തയില്‍, ശിവദാസന്‍, അഷ്ഹദ് അറക്കല്‍, സുഹൈല്‍ പണിക്കവീട്ടില്‍, റഹീസ് മാഞ്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



