25.2 C
Kunnamkulam
Wednesday, July 22, 2026
Home Bureaus Punnayurkulam വെളിയങ്കോട് നിവാസികളുടെ സ്ഥിരകാല സ്വപ്നമായ വാതക ശ്മശാനം യാഥാര്‍ത്ഥ്യമാവുന്നു

വെളിയങ്കോട് നിവാസികളുടെ സ്ഥിരകാല സ്വപ്നമായ വാതക ശ്മശാനം യാഥാര്‍ത്ഥ്യമാവുന്നു

 

വെളിയങ്കോട് പഞ്ചായത്ത് നിവാസികളുടെ സ്ഥിരകാല സ്വപ്നമായ വാതക ശ്മശാനം യാഥാര്‍ത്ഥ്യമാവുന്നു.രണ്ട് പതിറ്റാണ്ടോളമായി പൂര്‍ണ്ണ യാഥാര്‍ത്ഥ്യമാവാത്ത വെളിയങ്കോട് ശ്മശാനം വാതക ശ്മശാനമായി ആധുനീകരിക്കാന്‍ രാജ്യസഭ എം.പി.-പി.പി.സുനീറിന്റെ പ്രാദേശിക ഫണ്ട് വകയിരുത്തി. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യര്‍ത്ഥനയും പ്രദേശത്തിന്റെ കാലങ്ങളായുള്ള ആവശ്യവും എന്ന നിലക്കാണ് എംപി 40 ലക്ഷത്തോളം രൂപ ഈ ആവശ്യത്തിലേക്ക് വകയിരുത്തി വെളിയങ്കോടിന്റെ ചിരകാല അഭിലാഷത്തിന് പിന്തുണ നല്‍കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.പി.വെളിയങ്കോട് ശ്മശാനം സന്ദര്‍ശിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ ശ്മശാനം ആധുനീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ എല്ലാവിധ ആസൂത്രണവും നടത്തുമെന്ന് പി.പി.സുനീര്‍ അറിയിച്ചു. പഞ്ചായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ വിഷയത്തില്‍ ഫണ്ട് അനുവദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫല്‍ നന്ദി അറിയിച്ചു. വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷര്‍ ആയ പി പ്രിയ, നൗഫല്‍ പൂക്കൈത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എ കെ സുബൈര്‍, മായ മനോജ്, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ റിയാസ് പഴഞ്ഞി, മജീദ് പടിയോടത്ത്, മണി തമ്പാത്ത്, നിശാന ഷെരീഫ്, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!