23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur കതിര്‍ പുരസ്‌കാരം എഴുത്തുകാരന്‍ തുളസിദാസ് കോട്ടപ്പടിയ്ക്ക്

കതിര്‍ പുരസ്‌കാരം എഴുത്തുകാരന്‍ തുളസിദാസ് കോട്ടപ്പടിയ്ക്ക്

39

 

മൊഴി പബ്ലിക്കേഷന്‍സിന്റെ കതിര്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ തുളസിദാസ് കോട്ടപ്പടിയെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുളസീദാസിന്റെ നീലക്കണ്ണുള്ള പാവക്കുട്ടി എന്ന ചെറുകഥാ സമാഹാരമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഡോ. കെ. ശ്രീകുമാര്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് അവസാനവാരം ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി, ബാബു കാരാട്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, ജബ്ബാര്‍ മതിലകം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!