25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കുന്നംകുളം വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം; നാല് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

കുന്നംകുളം വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം; നാല് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

97

കുന്നംകുളം വിവേകാനന്ദ കോളേജില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലി എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ നാല് പേര്‍ക്കു പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ശ്രീഹരി (19), നന്ദന്‍ (20), ശ്രീക്കുട്ടന്‍ (20) എന്നിവര്‍ക്കും എബിവിപി പ്രവര്‍ത്തകനായ അഞ്ഞൂര്‍ക്കുന്ന് തലക്കാട്ട് ദിലീപിന്റെ മകന്‍ ദേവജിത്തിനുമാണ് പരിക്കേറ്റത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും ദേവജിത്തിനെ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ക്യാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ADVERTISEMENT
error: Content is protected !!