29.6 C
Kunnamkulam
Thursday, July 23, 2026
Home Bureaus Guruvayur കെ എസ് ആര്‍ ടി ഇ എ ( സി ഐ ടി യു )...

കെ എസ് ആര്‍ ടി ഇ എ ( സി ഐ ടി യു ) ഗുരുവായൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു

കെ എസ് ആര്‍ ടി ഇ എ ( സി ഐ ടി യു ) ഗുരുവായൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ സി.പി.ഐ.എം ഓഫീസില്‍ നടന്നു.സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ ഷിജു അദ്ധ്യക്ഷനായി. ദിലീപ് കുമാര്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. പി.ജി ലക്ഷമണന്‍ അനുശോചന പ്രമേയം, സംസ്ഥാന സെക്രട്ടറി പി. എസ് മഹേഷ് കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട്, യൂണിറ്റ് ജോ. സെക്രട്ടറി എ.ജി സിന്ധു യൂണിറ്റ് കമ്മറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ എം.സി സുനില്‍ വരവുചിലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.വിനു മോന്‍, ജില്ലാ സെക്രട്ടി പ്രബിന്‍ പ്രഭാകരന്‍, ജില്ലാ പ്രസിഡന്റ് ടി.എസ് മഞ്ജുഷ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ ആര്‍ ഷൈജു സ്വാഗതവും എം.ആര്‍ ഷാജി നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികളെ ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!