പുത്തന്‍കടപ്പുറം ഗവര്‍മെന്റ് ഫിഷറീസ് യു. പി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠമായി.പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പില്‍ 95ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജനാധിപത്യ മൂല്യങ്ങള്‍ ബാല്യത്തില്‍ തന്നെ കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ തിരഞെടുപ്പ് സംഘടിപ്പിച്ചത്. സി ആര്‍ പി എഫ് ഭടന്മാരുടെ മാതൃകയില്‍ തുപ്പാക്കി ഏന്തി കുട്ടിപട്ടാളം വന്‍ സുരക്ഷയൊരുക്കിയതും വേറിട്ട കാഴ്ചയായി.പ്രധാനാധ്യാപികയുടെ ചാര്‍ജ് വഹിക്കുന്ന എസ് കെ പ്രിയ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.മത്സരിച്ച ആര്‍ ടി മുഹമ്മദ് ഷയാന്‍ സ്‌കൂള്‍ ഹെഡ് ബോയ്, കെ എസ് അല്‍ഹന ഹെഡ് ഗേള്‍, ഫൈഹ ഫാത്തിമ ഹെല്‍ത്ത് ലീഡര്‍, ഫസ തസ്നീം ഫൈന്‍ ആര്‍ട്ട്‌സ് ലീഡര്‍ , ആദിദേവ് സ്‌പോര്‍ട്‌സ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.അധ്യാപകരായ കെഎം മഞ്ജു, എ എസ് സന്ധ്യ, എം ആര്‍ ഐശ്വര്യ, എം കെ സലീം എന്നിവര്‍ നേതൃത്വം നല്‍കി.



