26.8 C
Kunnamkulam
Thursday, July 23, 2026
Home Bureaus Perumpilavu അക്കിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പുനസ്ഥാപിച്ചില്ല ; ഒപ്പുശേഖരണം നടത്തി പരാതി നല്‍കി

അക്കിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പുനസ്ഥാപിച്ചില്ല ; ഒപ്പുശേഖരണം നടത്തി പരാതി നല്‍കി

പെരുമ്പിലാവ് അക്കിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പുനസ്ഥാപിക്കാനും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന് പരാതി നല്‍കി. പ്രദേശവാസികളില്‍ നിന്ന് ഒപ്പുശേഖരണ നടത്തിയാണ് പരാതി നല്‍കിയത്. നിരവധി സ്‌കൂളുകളും ആശുപത്രയും അനുബനന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ജംഗ്ഷനില്‍ അപകടങ്ങള്‍ സ്ഥിരമായിട്ടും സിഗ്നല്‍ സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കടവല്ലൂര്‍ ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തിയത്. ഒപ്പുശേഖരണം കോണ്‍ഗ്രസ് സീനിയര്‍ നേതാവ് എന്‍ കെഅലി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അബു പുത്തന്‍കുളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡമാരായകെ വിശ്വംഭരന്‍, കെ എ ശിവരാമന്‍, സ്മിതാ മുരളി, ബ്ലോക്ക് സെക്രട്ടറി മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

ADVERTISEMENT
error: Content is protected !!