വെളിയങ്കോട് സൗത്തില്‍ ജി.എം.യു.പി.എസ്. ഭിന്നശേഷി സൗഹൃദ ക്ലാസ്സ് മുറിയും സ്കൂള്‍ ബസ്സും ഉദ്ഘാടനവും നടത്തി. പൊന്നാനി എംഎല്‍എ കെ.പി നൗഷാദലി ഉദ്ഘാടനം നിര്‍വഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫല്‍ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായില്‍ മുഖ്യാതിഥിയായിരുന്നു. പരപ്പനങ്ങാടി പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഗോപന് മുക്കുറ്റത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പറും പി.ടി.എ. പ്രസിഡന്റുമായ സലാം പുത്തന്‍ വീട്ടില്‍, വിദ്യാഭ്യസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിന്‍സി നെല്ലിക്കല്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം. സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



