26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery കണ്ടാണശ്ശേരി പഞ്ചായത്ത് ഭരണം നിഷ്‌ക്രിയം ; കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍

കണ്ടാണശ്ശേരി പഞ്ചായത്ത് ഭരണം നിഷ്‌ക്രിയം ; കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍

285

കണ്ടാണശ്ശേരി പഞ്ചായത്ത് ഭരണം നിഷ്‌ക്രിയമെന്ന് കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍.കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന ഭരണവും ജില്ലാ പഞ്ചായത്ത് ഭരണവും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഇടതുപക്ഷത്തിന്റെ കയ്യില്‍ ഉണ്ടായിട്ടും ഒരു വികസന പ്രവര്‍ത്തനവും നടത്താത്ത അപൂര്‍വം ചില പഞ്ചായത്തുകളില്‍ ഒന്നാംസ്ഥാനത്താണ് കണ്ടാണശ്ശേരി പഞ്ചായത്തെന്നും സിസി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സിജെ സ്റ്റാന്‍ലി മുഖ്യാതിധിയായി. പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുക. തകര്‍ന്നടിഞ്ഞ പഞ്ചായത്ത് റോഡുകള്‍ എത്രയും പെട്ടെന്ന് ശരിയാക്കുക. പ്രതിപക്ഷ അംഗങ്ങളോട് കാണിക്കുന്ന അവഗണന നിര്‍ത്തലാക്കുക , ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കളിസ്ഥലം നവീകരിക്കുക. നമ്പഴിക്കാട് ഹെല്‍ത്ത് സെന്ററില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചത്. റുബി ഫ്രാന്‍സിസ് ജെയ്‌സണ്‍ ചാക്കോ , എം.കെ. അപ്പു , എ.എം. മൊയ്തീന്‍ , കെ.എച്ച് ഇക്ബാല്‍ ,കെ.കെ. അഷറഫ് ഷെല്‍ബിന്‍ മറ്റം സെബീന റിറ്റോ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ കാക്കശ്ശേരി ലിയ ജോജോ സിമി സ്റ്റല്‌സണ്‍ ആന്‍ലി ജിബി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!