25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Perumpilavu ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിയ്ക്ക് തുടക്കം

‘ഒരു നെല്ലും ഒരു മീനും’ പദ്ധതിയ്ക്ക് തുടക്കം

2025-26ലെ ഒരു നെല്ലും ഒരു മീനും പദ്ധതിയ്ക്ക് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.മേഖലയിലെ കോള്‍പ്പാട ശേഖരങ്ങളായ പുല്ലാണിച്ചാല്‍ , താമരവട്ടം എന്നീ കോള്‍ പടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. പുല്ലാണിച്ചാല്‍ പാടശേഖര സമിതിയുടെ സെക്രട്ടറി സോമന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി രാജന്‍, ശൈലജ അരുണ്‍ ദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയഗോപി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സ്വപ്ന പ്രിന്‍സ്, ടി എസ് മണികണ്ഠന്‍,സ്വീറ്റി ഷാജു,സന്ധ്യ ഷിബു, കെ എച്ച് സിദ്ദിഖ് പാടശേഖരസമിതി പ്രസിഡന്റ് ഷാജി മൂലേപ്പാട്, പുല്ലാണിച്ചാല്‍ പടവിന്റെ മുന്‍ പ്രസിഡന്റ് സോണി സക്കറിയ, മത്സ്യ ഫിഷറീസ് വകുപ്പിന്റെ കോഡിനേറ്റര്‍ അര്‍ച്ചന തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2025 -26 പദ്ധതിയുടെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. പുല്ലാണിച്ചാല്‍ താമരവട്ടം എന്നീ പടവുകളിലെ 48 ഹെക്ടറുകളിലേക്ക് ആയി ഒരു ലക്ഷത്തി നാല്പത്തിനാലായിരം കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുന്നത്. 2,30,000 രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പദ്ധതി പ്രകാരം നടത്തും.

 

 

 

ADVERTISEMENT
error: Content is protected !!