25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Kunnamkulam നിര്‍മിത ബുദ്ധി സംബന്ധിച്ച പ്രായോഗിക അറിവ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ‘എ.ഐ അറിവുത്സവം’

നിര്‍മിത ബുദ്ധി സംബന്ധിച്ച പ്രായോഗിക അറിവ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ‘എ.ഐ അറിവുത്സവം’

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ‘എ.ഐ അറിവുത്സവം’ സംഘടിപ്പിച്ചു.നിര്‍മിത ബുദ്ധി സംബന്ധിച്ച അവബോധവും പ്രായോഗിക അറിവും പൊതുജനങ്ങളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എ.ഐ അറിവുത്സവം മണലൂര്‍ എം.എല്‍.എയും, മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ സിമി, ചുണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം.പി സജീപ്, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.വി. പ്രശാന്തന്‍ മാസ്റ്റര്‍, ലീല രാമകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിബിന്‍ കണ്ണന്‍, പ്രസാദ് സി.എന്‍., സന്ധ്യ സജിത്ത് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഡി.ഇ.ഒ ഇന്‍ ചാര്‍ജ് ഷീല ചാക്കോ പി., ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ വി. ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് എം.ആര്‍., ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ശ്രുതി ശിവന്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പര്‍ട്ട് വിജയ്‌ഘോഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് കോഡിനേറ്റര്‍ സല്‍മ വി.എച്ച്. കൂടാതെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ ആര്‍.ജി.എസ്.എ. കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദൈനംദിന ജീവിതത്തിലും തൊഴില്‍ മേഖലയിലും എ.ഐ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള അറിവും പരിശീലനവും നല്‍കി സാങ്കേതികവിദ്യയെ ജനകീയമാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തൊഴില്‍, സംരംഭകത്വം, പൊതുസേവനം തുടങ്ങിയ വിവിധ മേഖലകളില്‍ എ.ഐ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പരിപാടിയില്‍ വിശദമായി പ്രതിപാദിച്ചു. തേജസ് എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിന്‍സ്‌പോള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, യുവജനങ്ങള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!