ഡല്‍ഹിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ കാറുകള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളിക്കര ബിലാല്‍ നഗറില്‍ അറഫ വില്ലയില്‍ 32 വയസുള്ള മുഹമ്മദ് തന്‍സീറിനെയാണ് എസ്.എച്ച്.ഒ. വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.താമരയൂര്‍ നന്ദനം ഹെറിറ്റേജില്‍ ഒല്ലൂക്കാരന്‍ ഫെലിക്സ് ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയില്‍ മൂന്ന് ഇന്നോവ കാറുകള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപയാണ് തന്‍സീര്‍ ഫെലിക്സ് ആന്റണിയില്‍ നിന്ന് കൈക്കലാക്കിയത്. തുടര്‍ന്ന് ഒരു കാര്‍ മാത്രം നല്കി മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ സമാന രീതിയില്‍ നിരവധി പരാതികള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി. പ്രേമന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് പോള്‍, ജോമോന്, ലാല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്താല്‍ ഉണ്ടായിരുന്നു.



