28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam യുവാവ് കുളത്തില്‍ വീണ് മരിച്ചു

യുവാവ് കുളത്തില്‍ വീണ് മരിച്ചു

കുന്നംകുളം കാണിയാമ്പാലില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. പെരിങ്ങോട് പാലിക്കപറമ്പില്‍ വീട്ടില്‍ അനീഷ് (41) ആണ് മരിച്ചത്.ഉറങ്ങാന്‍ കിടന്ന അനീഷിനെ രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ കാണിയം കുളത്തിന് സമീപം ഇയാഴുടെ ചെരുപ്പും തോര്‍ത്ത്മുണ്ടും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.അഗ്‌നി രക്ഷാസേനാ സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കുളത്തില്‍ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ അന്‍വര്‍, രഞ്ജിത്ത്, പവിത്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

ADVERTISEMENT
error: Content is protected !!