ചൊവ്വന്നൂരില്‍ സപ്ലൈകോയില്‍ മോഷണശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നതെന്നാണ് പ്രാഥമിക വിവരം. ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത മോഷ്ടാവ് പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പ് കഷ്ണങ്ങള്‍ സമീപത്തെ മതിലിന് സമീപം ഉപേക്ഷിച്ച നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചതായി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍ അറിയിച്ചു