26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

21

പുന്നയൂര്‍കുളം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഡോക്ടര്‍ റാണി മേനോന്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വികാരി ഫാദര്‍ റിജോ വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫ്രന്‍സ് പ്രസിഡണ്ട് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. ഡീക്കന്‍ പ്രിന്‍സ് കിളിയാമ്പ്രയില്‍, പള്ളി ട്രസ്റ്റി സി.എ.ബോസ്, വനിതാ വിംഗ് പ്രസിഡണ്ട് ഷൈനി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കാളികളായി.

 

ADVERTISEMENT
error: Content is protected !!