കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാനം ക്ലബ് ഓഫീസില്‍ നടന്നു.ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് മുഖ്യ അതിഥിയായി. 37-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷീന റാഫേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലാസര്‍ വാകയില്‍, സെക്രട്ടറി സി.ജെ.ജോഷി, കണ്‍വീനര്‍ സിജോ ചീരന്‍, ഒ.ടി.വിന്‍സെന്റ്, സി.എം.മാത്യൂസ്, പുഷ്പ രാജു തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ പ്രിന്റോ, സാറ്റിന് ലാസര്‍, ജയ്സണ്‍ ജോസ് എന്നിവര്‍ക്കുള്ള സമ്മാനങ്ങളും , പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.



