ചാവക്കാട് ഇരട്ടപ്പുഴ കണ്ണംമൂട് മത്തികായലിന് സമീപം ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പുഴുവരിച്ച് ശരീരത്തിലെ പല ഭാഗങ്ങളും നഷ്ടപ്പെട്ടു തുടങ്ങിയ നിലയിലാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്നയാളുടേതാണ് അജ്ഞാത മൃതദേഹം. വര്‍ഷങ്ങളായി നെല്‍കൃഷി ഉപേക്ഷിച്ച് മണ്ണിട്ട് തെങ്ങ് വച്ച പഴയ പാടശേഖരത്തിലെ, ആളൊഴിഞ്ഞ ഭാഗത്തെ അഴുക്കുവെള്ളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസവും വീടുകളും ഇല്ലാത്ത മേഖലയാണിത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മരിച്ചയാളെ തിരിച്ചറിയുന്നതിനായി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



