26.9 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘എക്‌സലന്‍ഷ്യ 2026’

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘എക്‌സലന്‍ഷ്യ 2026’

39

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി ‘എക്‌സലന്‍ഷ്യ 2026’ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നാക്സോസ് റീട്ടെയില്‍സ് & എഫ്മാര്‍ട്ട് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ 2010 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥിയുമായ ഹിറാസ് കെ. എം. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ് മുഖ്യപ്രഭാഷണം നടത്തി. സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ടോപ്പര്‍മാര്‍, സെന്റം നേടിയവര്‍, ദേശീയതല നേട്ടം കൈവരിച്ചവര്‍, 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍, മജ്ലിസ് റാങ്ക് ജേതാക്കള്‍, എ പ്ലസ് വിജയികള്‍, ഡിജിറ്റല്‍ ഫെസ്റ്റ്, ഗണിത-ശാസ്ത്ര ഒളിമ്പ്യാഡ് വിജയികള്‍ എന്നിവരെയും, പരിശീലിപ്പിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!