26.1 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu എന്‍.എസ്.എസ്. കരയോഗ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

എന്‍.എസ്.എസ്. കരയോഗ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

127

അക്കിക്കാവ് എന്‍.എസ്.എസ്. കരയോഗ വാര്‍ഷിക പൊതുയോഗവും, കുടംബ സംഗമവും, സമാദരവും നടന്നു. കരയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ:പി.ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.രാധാക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി പി.പ്രവീണ്‍ കുമാര്‍, കെ.ഭാരസ്‌കരന്‍നായര്‍, കെ.ഉണ്ണികൃഷ്ണന്‍, പി. വി. തിലക ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ്സ് നേടിയ കുട്ടികളെയും, തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ച കരയോഗ അംഗങ്ങളെയുമാണ് ആദരിച്ചത്.

 

ADVERTISEMENT
error: Content is protected !!