29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty എ എസ് എന്‍ നമ്പീശന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കെട്ടിട നിര്‍മ്മാണ സ്വാഗത സംഘം രൂപീകരിച്ചു

എ എസ് എന്‍ നമ്പീശന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കെട്ടിട നിര്‍മ്മാണ സ്വാഗത സംഘം രൂപീകരിച്ചു

വെള്ളാറ്റഞ്ഞൂര്‍ എ എസ് എന്‍ നമ്പീശന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ പെയിന്‍ &പാലീയേറ്റീവ് സൊസൈറ്റിയുടെ സ്വാന്തന പരിചരണ കേന്ദ്രത്തിന്റെയും, ഫിസിയോ തെറാപ്പി യൂണിറ്റിന്റെയും കെട്ടിട നിര്‍മ്മാണ സ്വാഗത സംഘം രൂപീകരിച്ചു. എ. എസ് .എന്‍. നമ്പീശന്‍ മാസ്റ്റര്‍ സ്മാരക ഹാളില്‍ നടന്ന യോഗം കുന്നംകുളം എം എല്‍ എ എ സി മൊയ്തീന്‍ ഉല്‍ഘാടനം ചെയ്തു.സൊസൈറ്റിപ്രസിഡന്റ് പി എസ് സുഭാഷ് അധ്യക്ഷനായി. നിര്‍മ്മാണ കമ്മറ്റി രക്ഷാധികാരികളായി കെ.രാധാകൃഷ്ണന്‍ എംപി, എം എല്‍ എ മാരായഎ.സി. മൊയ്തീന്‍,സേവ്യാര്‍ ചിറ്റിലപ്പിള്ളി ,വി.കെ വിജയന്‍ മാസ്റ്റര്‍ , എ.എസ് ദിവാകരന്‍,കണ്‍വീനര്‍, എ.ജെ.ജോസ്ട്രഷറര്‍ തുടങ്ങി 501 അംഗ ജനറല്‍ കമ്മറ്റിയും, 101 അംഗ എക്‌സ്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. ആദ്യ സഹായമായി കുന്നംകുളം എം എല്‍ എ എ സി മൊയ്തീന്‍ അമ്പതിനായിരം രൂപ കൈമാറി. തുടര്‍ന്ന് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ജോസ് തുടങ്ങി സുമനസ്സുകള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക നല്‍കി. ഡോക്ടര്‍ വി കെ വിജയന്‍ മാസ്റ്റര്‍.ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം .അബ്ദുള്‍ റഷീദ് ,ടി ആര്‍ ഷോബി, വേലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!