27.6 C
Kunnamkulam
Tuesday, July 28, 2026
Home Uncategorized എപിജെ അബ്ദുല്‍ കലാം രാഷ്ട്രസേവാ പുരസ്‌കാരം വിനോദ് ബാലന്

എപിജെ അബ്ദുല്‍ കലാം രാഷ്ട്രസേവാ പുരസ്‌കാരം വിനോദ് ബാലന്

എപിജെ അബ്ദുല്‍ കലാം രാഷ്ട്രസേവാ പുരസ്‌കാരം മേഴ്‌സി എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. വിനോദ് ബാലന് . ബ്രീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടന്ന ചടങ്ങില്‍ വിദ്യാ വാചസ്പതി ഡോ. കെ. പി. സുധീരയില്‍ നിന്നും ഏറ്റുവാങ്ങി. സാമൂഹ്യനന്മ ലക്ഷ്യമാക്കി വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ വിദ്യാനിധി, കൈവിളക്ക്, അക്ഷരച്ചിന്തുകള്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അവര്‍ഡിനര്‍ഹത നേടിയത്. എന്‍.എസ്.ഡി.സി. യുടെ ദേശീയ നൈപുണ്യ പദ്ധതിയുടെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ്, ദി ബസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി എ ഐ പരിശീലന പരിപാടിയ്ക്ക് നേതൃത്വം കൊടുത്തു പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ പി.സി.എ. യുടെ സംസ്ഥാന പ്ലേസ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ADVERTISEMENT
error: Content is protected !!