മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവരം ഘോഷയാത്ര നടത്തി

എരുമപ്പെട്ടി മങ്ങാട് മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവരം ഘോഷയാത്ര നടത്തി. കഥാരൂപ സപ്താഹ വേദിയില്‍ അഞ്ചാം ദിവസമാണ് രുഗ്മിണി സ്വയംവരം നടന്നത്. ക്ഷേത്രത്തിന്റെ പടഞ്ഞാറനടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര മങ്ങാട് സെന്റര്‍ ചുറ്റി ക്ഷേത്രത്തിലെത്തി സപ്താഹ വേദിയില്‍ സമാപിച്ചു.കൃഷ്ണ വേഷധാരികളായ കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

ADVERTISEMENT