ചിറമനേങ്ങാട്ടെ 102-ാം നമ്പര്‍ അങ്കണവാടി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് ചിറമനേങ്ങാട്ടെ 102-ാം നമ്പര്‍ അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര വര്‍ഷം വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടിയുടെ പ്രവര്‍ത്തനം. ഗ്രാമ പഞ്ചായത്ത് 8.25 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി കെട്ടിടം പുതുക്കി പണിതത്. വാര്‍ഡ് മെമ്പര്‍ രജിത ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അങ്കണവാടി കുട്ടികള്‍ക്ക് തുറന്ന് നല്‍കി.

ADVERTISEMENT