30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; ആര്‍ക്കും പരിക്കില്ല

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; ആര്‍ക്കും പരിക്കില്ല

84

കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ആര്‍ക്കും പരിക്കില്ല. ജി.യു.പി. സ്‌കൂളിന് മുന്‍വശത്ത് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.തിരുവനന്തപുരം നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ചങ്ങരംകുളത്ത് നിന്ന് എരുമപ്പെട്ടിയിലേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗത തടസ്സവം ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!