28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Velur ”സൈബര്‍ ക്രൈം ആന്‍ഡ് മൊബൈല്‍ അഡിക്ഷന്‍” ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

”സൈബര്‍ ക്രൈം ആന്‍ഡ് മൊബൈല്‍ അഡിക്ഷന്‍” ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

മുണ്ടത്തിക്കോട് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ”സൈബര്‍ ക്രൈം ആന്‍ഡ് മൊബൈല്‍ അഡിക്ഷന്‍” എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പിള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍, അഡ്വ. ടി.എ.നജീബ് ക്ലാസ് നയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ വിവിധ വശങ്ങള്‍, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, മൊബൈല്‍ ഫോണ്‍ അമിത ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായി ബോധവല്‍ക്കരണം നല്‍കി. മുതിര്‍ന്ന അധ്യാപിക ജ്യോതി അധ്യക്ഷത വഹിച്ച യോഗത്തില്‍, സ്‌കൂള്‍ പ്രധാനാധ്യാപിക വീണ വേണുഗോപാല്‍, ലീഗല്‍ വോളണ്ടിയര്‍ സുധ, അധ്യാപിക ചിത്ര എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!