ദില്ലിയിലെ എ.കെ.ജി.ഭവനില്‍ അതിക്രമിച്ച് കയറി എസ്.എഫ്.ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ സി.പി.ഐ.(എം) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗം സിപിഐഎം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മാലിക്കുളം അബ്ബാസ് അധ്യക്ഷനായി.
എന്‍.കെ.അക്ബര്‍ എം.എല്‍.എ., എ.ഡി.ധനീപ്, എ.എ.മഹേന്ദ്രന്‍, കെ.എച്ച്.സലാം, കെ.എം.അലി, എന്നിവര്‍ സംസാരിച്ചു. എം.ആര്‍. രാധാകൃഷ്ണന്‍ സ്വാഗതവും, പി.എസ്.അശോകന്‍ നന്ദിയും പറഞ്ഞു.



