ഈ ലോകത്ത് മാനവരാശിക്ക് മുന്നോട്ടുപോവാന്‍ വീട്ടുമുറ്റങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് കവി ആലംകോട് ലീലാകൃഷ്ണന് അഭിപ്രായപെട്ടു. ഷെബീര്‍ അണ്ടത്തോടിന്റെ 14 ആമത് പുസ്തകം ‘ചിലതരം ചിലന്തികള്‍’ എന്ന സൂക്ഷ്മ കവിതകള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ടത്തോട്, ഷബീറിന്റെ വസതിയില്‍ നടത്തിയ പരിപാടിയില്‍, മുഹമ്മദ് സാഹിബ് വെളിയത്ത് പുസ്തകം ഏറ്റുവാങ്ങി. ഹക്കീം വെളിയത്ത് ബഷീറിന്റെ കാവ്യലോകം ലഘു നിരീക്ഷണം നടത്തി. പ്രസാദ് കാക്കാശ്ശേരി പുസ്തക പരിചയം നടത്തിയ വേദിയില്‍ കെ വി മുഹമ്മദ് ഫൈസി പുറങ്ങ് അധ്യക്ഷത വഹിച്ചു. മമ്മു കടിക്കാട്, വി മായിന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. അലി കണ്ണത്തയില്‍, സി ബി റഷീദ് മൗലവി, വി എം മുഹമ്മദാലി, റീന നടുവില്‍ പാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു. ഷബീര്‍ അണ്ടത്തോട് മറുപടി പ്രസംഗം നടത്തി.
Home Bureaus Punnayurkulam വീട്ടുമുറ്റങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റണം കവി ; ആലംകോട് ലീലാകൃഷ്ണന്



