27.4 C
Kunnamkulam
Friday, July 31, 2026
Home Bureaus Erumapetty വന്‍തോതില്‍ ഹാന്‍സ് കടത്തിയ വാഹനം മറിഞ്ഞു ; 18 ചാക്ക് കണ്ടെടുത്തു

വന്‍തോതില്‍ ഹാന്‍സ് കടത്തിയ വാഹനം മറിഞ്ഞു ; 18 ചാക്ക് കണ്ടെടുത്തു

നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ കടത്തിയിരുന്ന വാഹനം പന്നിത്തടത്ത് വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.18 ചാക്ക് ഹാന്‍സ് പോലീസ് കണ്ടെടുത്തു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കേച്ചേരി -അക്കിക്കാവ് ബൈപ്പാസ് റോഡിലാണ് അപകടം.ചാക്ക് കണക്കിന് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സുമായി എത്തിയ ബൊലേറോ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പന്നിത്തടം സെന്ററിന് സമീപമുള്ള സിംല ഗ്രൗണ്ടിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ഹാന്‍സ് സൂക്ഷിച്ചിരുന്ന ചാക്കുകള്‍ അടുത്തുള്ള പൊന്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതിന് ശേഷം ഇവര്‍  ഓടിരക്ഷപ്പെട്ടു.അപകടവിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി വാഹനവും ഹാന്‍സ് ചാക്കുകളും കസ്റ്റഡിയിലെടുത്തു. 18 ചാക്കുകളിലാക്കിയാണ് ഹാന്‍സ് കടത്തിയിരുന്നത്. വാഹനത്തിന്റെ പുറകില്‍ ടാര്‍പോളീന്‍ ഉപയോഗിച്ച് മൂടിയാണ് ഹാന്‍സ് കൊണ്ട് പോയിരുന്നത്. പൊന്നാനി രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാഹനം കേച്ചേരി ഭാഗത്ത് നിന്നാണ് വന്നിരുന്നത്.ഓടിരക്ഷപ്പെട്ട രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമമാണ് വാഹനാപകടത്തോടെ പൊളിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

 

ADVERTISEMENT
error: Content is protected !!