വേലൂര്‍ ജി. ആര്. എസ്. ആര്. വി. എച്ച്. എസ്. സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് അനീഷ് ലോറന്‍സ് ഉദ്ഘാടനം ചെയ്തു. കൈറ്റ് തൃശ്ശൂരിലെ മാസ്റ്റര്‍ ട്രെയിനര്‍ ധന്യക്യാമ്പിന് നേതൃത്വം നല്കി. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും യൂണിറ്റിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായ പരിശീലനം നല്കി.ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ഗെയിം അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കൂടാതെ ഓപ്പണ്‍ടൂണ്‍സ്, റോബോട്ടിക്സ്, ആര്‍ഡ്വിനോ കിറ്റ്, വിവിധ സ്വതന്ത്ര സോഫ്റ്റ് വെയറുകളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.ലിറ്റില്‍ കൈറ്റ് കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു.ലിറ്റില്‍ കൈറ്റ് മെന്റര്‍മാരായ ലീമ പോള്‍ തറയില്‍, സവിത പി വി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.



