ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം ലൂമിനിക്‌സ് 2026 സമാപിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പാള്‍ ഫാ.ഹെബിക് എടപ്പിള്ളി വി.സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ഗായികയും, നര്‍ത്തകിയും വനിത രത്‌നം അവാര്‍ഡ് വിജയിയുമായ ടീന എഡ്‌വിന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ നെടിയാനി വി.സി. , പി.ടി.എ. പ്രസിഡന്റ് ജിന്റോ തരകന്‍, ബര്‍സാര്‍ ഫാ.ജോസഫ് പള്ളിക്കാമഠം വി.സി എന്നിവര്‍ സംസാരിച്ചു. എല്‍.പി. മുതല്‍ ഹൈസ്‌കൂള്‍ വരെ 4 ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ 600 വിദ്യാര്‍ത്ഥികള്‍ വിവിധ വേദികളില്‍ മാറ്റുരച്ചു. യോഗത്തിന് കണ്‍വീനര്‍ റിനി ഫ്രാന്‍സീസ് സ്വാഗതവും മീന സണ്ണി നന്ദിയും പറഞ്ഞു.



