26.2 C
Kunnamkulam
Friday, July 31, 2026
Home Bureaus Kechery ക്ഷേത്രങ്ങളില്‍ മോഷണം: പ്രതികള്‍ അന്തിക്കാട് പോലീസിന്റെ പിടിയില്‍

ക്ഷേത്രങ്ങളില്‍ മോഷണം: പ്രതികള്‍ അന്തിക്കാട് പോലീസിന്റെ പിടിയില്‍

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസില്‍ രണ്ടു പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂര്‍ കാഞ്ഞിരച്ചുവട് സ്വദേശി പണ്ടാത്തറ വീട്ടില്‍ ഷൈബിന്‍ (44), ചെമ്മാപ്പിള്ളി കായംപിള്ളി ആല്‍ സ്വദേശി കൊരമ്പി വീട്ടില്‍ അനീഷ് (43) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം മൂന്നിന് രാത്രി പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി 90,000 രൂപ വില വരുന്ന ഏഴ് തട്ടുകളും, 26ന് രാത്രി ചാഴൂര്‍ വപ്പുഴ ചുള്ളിപ്പറമ്പില്‍ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ വാതില്‍ പൊളിച്ച് അകത്തുകയറി 75,000 രൂപ വില വരുന്ന 15 വിളക്കുകളുമാണ് ഇരുവരും കവര്‍ന്നത്. മോഷണ മുതലുകള്‍ അനീഷിന്റെ ഓട്ടോറിക്ഷയിലാണ് കടത്തിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

ADVERTISEMENT
error: Content is protected !!