25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Chavakkad പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ച് ഗുരുവായൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി

പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ച് ഗുരുവായൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി

ചാവക്കാട് മണ്ഡലം 129-ാം ബൂത്ത് പ്രസിഡന്റ് ആയിരുന്ന പുന്ന നൗഷാദിന്റെ 7-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. പറഞ്ഞു.ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.എ ഗോപപ്രതാപന്‍, എം.വി. ഹൈദ്രാലി, കെ.ഡി. വീരമണി, കെ.പി. ഉമര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഖില്‍ ജി. കൃഷ്ണന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ.വി. ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.മണത്തല മുല്ലത്തറ സെന്ററില്‍ നിന്ന് അനുസ്മരണ റാലിക്ക് മണ്ഡലം പ്രസിഡണ്ട് മാരായ ഉണ്ണികൃഷ്ണന്‍ കാര്യാട്ട്.കെ ജെ ചാക്കോ കെ.നവാസ് സി എസ്. സൂരജ് ഇര്‍ഷാദ് ചേറ്റുവ നൗഷാദ് തെക്കുംപുറം ബ്ലോക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!