29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Perumpilavu ചങ്ങരംകുളം ടൗണ്‍ സെന്ററില്‍ മതില്‍ തകര്‍ന്നു വീണു ; വന്‍ ദുരന്തം ഒഴിവായി

ചങ്ങരംകുളം ടൗണ്‍ സെന്ററില്‍ മതില്‍ തകര്‍ന്നു വീണു ; വന്‍ ദുരന്തം ഒഴിവായി

64

കനത്ത മഴയെ തുടര്‍ന്ന് ചങ്ങരംകുളം ടൗണ്‍ സെന്ററില്‍ മതില്‍ തകര്‍ന്നു വീണു.വന്‍ ദുരന്തം ഒഴിവായി. ചങ്ങരംകുളംതൃശ്ശൂര്‍ റോഡില്‍ കുന്നംകുളം ബസ് സ്റ്റോപ്പിന് സമീപം, പരാഗ് മാളിന് അടുത്തുള്ള കെവിഎം അടക്കാ കമ്പനിയുടെ കൂറ്റന്‍ മതിലാണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്.മതില്‍ തകര്‍ന്നുവീണതോടെ സമീപത്തെ ഒരു കടയുടെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ മുന്‍ഗ്ലാസ് തകരുകയും ചെയ്തു. അപകടസമയത്ത് ബസ് സ്റ്റോപ്പിലോ സമീപപ്രദേശത്തോ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. കനത്ത മഴയില്‍ പഴക്കമേറിയ കെട്ടിടങ്ങളും മതിലുകളും അപകടഭീഷണിയിലായതിനാല്‍ അടിയന്തര പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!