കടങ്ങോട് ശ്രീ കറുതക്കോട്ട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് ഭക്തിസാന്ദ്രമായി. ഗണപതിഹോമം, പ്രത്യക്ഷ ഗജ പൂജ എന്നിവയും നടന്നു. ഈക്കാട്ട്മന നീലകണ്ഠന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി അനന്തനാരായണന്‍ കാര്‍മികനായി.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.ടി.സുരേന്ദ്രന്‍,സെക്രട്ടറി എം.സുരേഷ്, ട്രഷറര്‍ പി.ബി.പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



