30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം എല്‍ഡിഎഫ് മാര്‍ച്ച് ; രാഷ്ട്രീയ പ്രേരിതമായ പ്രഹസനമെന്ന് ഹസ്സന്‍ തളികശ്ശേരി

പുന്നയൂര്‍ക്കുളം എല്‍ഡിഎഫ് മാര്‍ച്ച് ; രാഷ്ട്രീയ പ്രേരിതമായ പ്രഹസനമെന്ന് ഹസ്സന്‍ തളികശ്ശേരി

66

പുന്നയൂര്‍ക്കുളം പഞ്ചായത്തിന് മുന്നില്‍ എല്‍ഡിഎഫ് കമ്മിറ്റി നടത്തിയ മാര്‍ച്ച് ധാരണയും രാഷ്ട്രീയ പ്രേരിതമായ പ്രഹസനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ മാര്‍ച്ച് 31ന് മുമ്പ് നല്‍കേണ്ട മൂന്നാം ഗഡു കിട്ടാത്തതിന്റെ പേരിലാണ് പല പഞ്ചായത്തുകളിലും പ്ലാന്‍ ഫണ്ട് വെട്ടിക്കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് മൂന്നാം ഗഡു നല്‍കാത്തതിന്റെ പേരിലാണ് പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ കുറവുണ്ടായത്.2019-20 കാലഘട്ടത്തില്‍ പല പദ്ധതികള്‍ പോലും നടപ്പിലാക്കാന്‍ കഴിയാതെ പ്രയാസപ്പെടുത്തിയ ആളുകള്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ വെട്ടിക്കുറച്ചു എന്നു പറയുന്നത് ശെരിയായ നടപടിയല്ല. 2024-25 വര്‍ഷങ്ങളിലും 30 ശതമാനം ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഹസ്സന്‍ തളികശ്ശേരി കൂട്ടിച്ചേര്‍ത്തു.

 

ADVERTISEMENT
error: Content is protected !!