25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട കാര്‍ ലോറിയിലും കാറിലും ഇടിച്ച് അപകടം

നിയന്ത്രണം വിട്ട കാര്‍ ലോറിയിലും കാറിലും ഇടിച്ച് അപകടം

പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാനപാതയിലെ വളയംകുളത്ത് നിയന്ത്രണം വിട്ട കാര്‍ ലോറിയിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറിലും ഇടിച്ച് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ പിണറായി സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കരിക്ക് വെള്ളം കുടിക്കുന്നതിനായി റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെ കരിക്ക് വിതരണം നടത്തിയിരുന്ന പൊന്നാനി സ്വദേശിയുടെ ലോറി ചങ്ങരംകുളം ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് ചാലിശേരി മണ്ണാരപ്പറമ്പ് സ്വദേശിയുടെ നിയന്ത്രണം വിട്ട കാര്‍ ലോറിയുടെ പിറകില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് പ്രദേശത്ത് അല്‍പസമയം ഗതാഗത തടസ്സവും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!