കണ്ടാണശ്ശേരി പഞ്ചായത്തില്‍ വാട്ടര്‍ അതോററ്റിയുടെ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു.പന്നിശ്ശേരി മഹാവിഷ്ണു – നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ എതിര്‍വശത്തായാണ് കഴിഞ്ഞ ദിവസങ്ങളില്പൈപ്പ് പൊട്ടി വെള്ളം പാഴായി പോയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ആയിരകണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായി പോയത്. . പൈപ്പിന്റെ വിവിധഭാഗങ്ങളിലായാണ് പൊട്ടലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴയായിരുന്നതിനാല്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം സമീപവാസി പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മേഖലയിലേക്കുള്ള വെള്ളം വിടുന്നത് നിറുത്തിവെച്ചിരുന്നു.തുടര്‍ന്ന് വാട്ടര്‍ അതോററ്റിയുടെ കാരറുകാരനും ജീവനക്കാരും സ്ഥലത്തെത്തി അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ച ശേഷം ജലവിതരണം പുനരാരംഭിക്കും.



