28.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam കാണിയാമ്പലില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണിയാമ്പലില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

361

കുന്നംകുളം കാണിയാമ്പലില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണിയാമ്പല്‍ സ്വദേശി മോഹനന്റെ ഭാര്യ സുമി(44)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴോടെയാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള പഠനമുറിയില്‍ സുമിയെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം അഴിച്ചെടുക്കുകയും, കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!