ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പറഞ്ഞ ആര്‍. എസ്. എസ്.നേതാവ്, ടി, ജെ മോഹന്‍ദാസിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി. പി. ഐ. എം. ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു.പൊതുയോഗം ജില്ല കമ്മറ്റി അംഗം
എം. എന്‍. സത്യന്‍ ഉദ്ഘടനം ചെയ്തു ലോക്കല്‍ സെക്രട്ടറി എം പിതാംബരന്‍ അദ്ധ്യാക്ഷനായി.ഏരിയ കമ്മറ്റി അംഗം എം. ബി പ്രവീണ്‍, ഏ.വി.വല്ലഭന്‍, സി.ഡി. വാസുദേവന്‍, ടി.പി.റാഫേല്‍,ജിഷ സുനില്‍കുമാര്‍, , അജയന്‍ ചോട്ടിലപ്പാറ എന്നിവര്‍ സംസാരിച്ചു.



