വടക്കാഞ്ചേരിയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് ഉന്നത തലത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഷാജഹാന്‍ എളനാട് ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ്പോലീസിന്റെ പട്രോളിങ് വാഹനം തടഞ്ഞ് പിഴ ചുമത്തിയ സംഭവം കേരളത്തില്‍ അപൂര്‍വ്വമാണ്. ഉദ്യോഗസ്ഥ തലത്തിലെ ഈ പോര് ക്വാറി മാഫിയയുടെ കമ്മീഷന്‍ വിഹിതം പങ്കുവെക്കുന്നതിലെ തര്‍ക്കമാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി. വടക്കാഞ്ചേരി പരുത്തിപ്പറയില്‍ കെ മുഹമ്മദ് കുട്ടിയുടെ വസതിയില്‍ വച്ച് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി പരുത്തിപ്പറ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വിഷയങ്ങളില്‍ വളരെ ഗൗരവപൂര്‍വ്വം ഇടപെടല്‍ നടത്തണമെന്ന് പ്രവര്‍ത്തകരെ അദ്ദേഹം ഓര്‍മിപ്പിച്ചു.2026 – 2029 കാലയളവിലേക്കുള്ള യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് സി എം മുഹമ്മദ് അഷറഫ് ,സെക്രട്ടറി കെ കെ അബൂബക്കര്‍ , ട്രഷറര്‍ വി കെ ഹബീബ എന്നിവരെ തെരഞ്ഞെടുത്തു.



