24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ഗുരുവായൂര്‍ അവില്‍ പ്രോയില്‍ മോഷണം

ഗുരുവായൂര്‍ അവില്‍ പ്രോയില്‍ മോഷണം

12

ഗുരുവായൂരില്‍ ജ്യൂസ് കടയില്‍ മോഷണം. തൈക്കാട് അവില്‍ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ ചില്ല് വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മേശയില്‍ സൂക്ഷിച്ചിരുന്ന 14 670 രൂപയും ഒരു മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യം സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. ഒരാള്‍ അകത്ത് കയറുന്നതും ഒരാള്‍ പുറത്ത് കാവല്‍ നില്‍ക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

 

ADVERTISEMENT
error: Content is protected !!