29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Guruvayur പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സ്വര്‍ഗാരോപണ തിരുനാളിന് കൊടിയേറി

പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സ്വര്‍ഗാരോപണ തിരുനാളിന് കൊടിയേറി

26

ഗുരുവായൂര്‍ പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന് കൊടിയേറി. വികാരി ഫാ. വില്‍സന്‍ കണ്ണനായ്ക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഈ മാസം 15 നാണ് തിരുനാള്‍. തിരുനാള്‍ ദിനം വരെ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. കൈക്കാരന്മാരായ സി.ആര്‍. സണ്ണി, സി.ഒ. സെബാസ്റ്റ്യന്‍, എന്‍.ഡി. വിനോയ്, ജനറല്‍ കണ്‍വീനര്‍ സി.പി. വര്‍ഗ്ഗീസ്, ജോ: കണ്‍വീനര്‍ ടി.വി. ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!