കുന്നംകുളത്ത് ഫാമിലി ബേക്കറിയില്‍ മോഷണം: പൂട്ട് തകര്‍ത്ത് 1500 രൂപയും വാട്ടര്‍ ബോട്ടിലുകളും കവര്‍ന്നു.പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ഫാമിലി ബേക്കറിയിലാണ് കവര്‍ച്ച നടന്നത്. കണ്ടാണശ്ശേരി സ്വദേശി വെട്ടത്ത് കുണ്ടിലിങ്ങല്‍ വീട്ടില്‍ രഘുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്.
സ്ഥാപനത്തിന്റെ മുന്‍വശത്തെ മടക്കാവുന്ന ഇരുമ്പിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും മോഷണശ്രമം നടന്നിട്ടുണ്ട്.



